പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വൻമാഫിയ സംസ്ഥാനത്ത് വ്യാപമാകുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വൻമാഫിയ സംസ്ഥാനത്ത് വ്യാപമാകുന്നതായി റിപ്പോർട്ട്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരകളെ കണ്ടെത്തുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മലപ്പുറം,​ കണ്ണൂർ,​ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയക്ക് സംസ്ഥാനത്തെമ്പാടും ഏജന്റുമാർ ഉണ്ടെന്നാണ് സൂചന.

ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് കുട്ടികളെ കുടുക്കുന്നത്. ആപ്പിൽ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിച്ച ശേഷമാണ് ലൈംഗിക ചൂഷണത്തിന് ശ്രമിക്കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തവരെ പണം വാഗ്ദാനം ചെയ്ത് വലയിലാക്കും. ഇവരെ പിന്നീട് ലഹരിക്ക് അടിമയാക്കി ലഹരി വിതരണത്തിന് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഗ്രൂപ്പിൽ ആശയവിനിമയം നടക്കുന്നത്.

ബോട്ടം എന്നാൽ ലൈംഗിക ബന്ധത്തിന് വിധേയരാകുന്നയാൾ എന്നും ടോപ് എന്നാൽ ലൈംഗികമായി ഉപയോഗിക്കുന്നയാളും വേഴ്സ് എന്നാൽ രണ്ടിനും ഉപയോഗിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. സൈഡ് എന്നാൽ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമൊഴികെ ബാക്കിയെല്ലാത്തിനും തയ്യാർ എന്നാണ് അ‍ർത്ഥം.പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുക്കുന്ന ഇത്തരം ആപ്പുകൾ നിയന്ത്രിക്കണമെന്നാണ് രക്ഷകർത്താക്കൾ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *