അഭിനയം നിറുത്താൻ മകൻ പറഞ്ഞാൽ, മറുപടിയുമായി രേണു സുധി

അകാലത്തിൽ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹ മാദ്ധ്യമങ്ങളിൽ ഫോട്ടോഷൂട്ടും റീൽസുകളും ഷോ‍ർട്ട് ഫിലിമുകളുമായി സജീവമാണ് രേണു. റീൽസുകളിലുടെയും ഫോട്ടോഷൂട്ടിന്റെയും പേരിൽ വിമർശനവും സൈബർ ആക്രമണവും അവർ നേരിടുന്നുണ്ട്. രേണു അഭിനയത്തിലേക്ക് എത്തിയതും ഫോട്ടോഷൂട്ടുമൊക്കെ ആയിരുന്നു ചിലരെ ചൊടിപ്പിച്ചത്.എന്നാൽ വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടാണ് രേണു സുധിക്കുള്ളത്. മക്കൾക്ക് വേണ്ടിയാണ് ഇപ്പോഴുള്ള ജീവിതമെന്നും രേണു സുധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ അഭിനയം നിറുത്തില്ലെന്നും രേണു അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഒരു അഭിിമുഖത്തിന്റെ വീഡിയോക്കൊപ്പം ആയിരുന്നു രേണു ഇക്കാര്യം വ്യക്തമാക്കിയത്. അഭിനയം നിറുത്താൻ മകൻ പറഞ്ഞാൽ കേൾക്കുമോ എന്ന ചോദ്യത്തിനായിരുന്നു അഭിമുഖത്തിൽ രേണുവിന്റെ മറുപടി. എനിക്ക് ആകെയുള്ള വരുമാന മാർഗമാണ്. എന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും.

പിന്നെ എന്തിന് അഭിനയം നിറുത്താൻ അവൻ പറയണം. എന്നായിരുന്നു രേണു പറഞ്ഞത്. എന്നെ വിമർശിച്ചാൽ നിങ്ങൾക്ക് എന്തുനേട്ടം. ആരെന്തു പറഞ്ഞാലും അഭിനയം തുടരും എന്നും രേണു കുറിച്ചിരുന്നു.വിമർശനങ്ങൾക്കിടയിലും അടുത്തിടെ രേണു സുധിക്ക് ഒരു പുരസ്കാരം ലഭിച്ചിരുന്നു. ഗുരുപ്രിയ ഷോ‍ർട് ഫിലിം ഫെസ്റ്രിലായിരുന്നു അവാർഡ് ലഭിച്ചത്. പ്രജീഷിനോടൊത്ത് അഭിനയിച്ച കരിമിഴി കണ്ണാൽ എന്ന ആൽബത്തിന് മികച്ച താരജോഡികൾക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. അവാർഡ് ലഭിച്ച സന്തോഷം രേണു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *