കമ്മീഷൻ വൈകുന്നു; പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: എല്ലാ മാസവും 15-ാം തീയതിക്കകം റേഷൻ വ്യാപാരികളുടെ വേതനം നൽകുമെന്ന് ജനുവരിയിൽ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയിൽ ആശ്വാസവാക്കായി ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിഷു, ഈസ്റ്റർ എന്നീ ആഘോഷങ്ങൾ കടന്നുപോയെങ്കിലും കമ്മീഷൻ നൽകുമെന്ന വാക്ക് ജലരേഖയായി മാറിയെന്ന് വ്യാപാരികൾ.

കമ്മീഷൻ വൈകുന്നതിനാൽ വ്യാപാരികളുടെ വിശേഷ ദിവസങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. സെയിൽസ്മാൻമാരുടെ കൂലി, കടവാടക , റേഷൻ സാധനങ്ങളുടെ പണമടക്കൽ എന്നിവയും അവതാളത്തിലായതായി വ്യാപാരികൾ പറയുന്നു.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജിൽ ഉടൻ തീരുമാനമെടുക്കുമെടുക്കും, മുൻഗണനേതര സമ്പന്ന വിഭാഗങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തണമെന്ന ക്ഷേമനിധി ബോർഡ് നിർദേശം, കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങി ഒട്ടനവധി ഭക്ഷ്യവകുപ്പ്തല ചർച്ചയിൽ തീരുമാനമെടുത്ത നിർദ്ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ്തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുന്നുണ്ടെങ്കിലും സുപ്രധാന തീരുമാനങ്ങൾ പലതും മന്ത്രിക്ക് മുകളിൽ സൂപ്പർ മന്ത്രി ചമയുന്ന ചില ഉദ്യോഗസ്ഥർ രേഖപ്പെടുത്താറില്ല .

വേതന പാക്കേജ് പരിഷ്കരണം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും വകുപ്പിലെ പ്രമുഖർ ഫയൽ പുറത്തുവിടാതെ മാറ്റിവച്ചത് വിവരാവകാശ നിയമത്തിലൂടെയാണ് വെളിച്ചം കണ്ടത്. അവശേഷിക്കുന്ന പല വകുപ്പ് തല തീരുമാനങ്ങളും നടപ്പാക്കാതെ ഭഷ്യവകുപ്പ് നിഷ്ക്രിയത്വം പാലിക്കുന്നതിലും വലിയ പ്രതിഷേധമുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസിന് ‘മുഖംമാറ്റം’; ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മറ്റി ഓഫീസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *