രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91)​ അന്തരിച്ചു. ചെന്നിത്തല മുൻ പഞ്ചായത്തംഗമാണ്. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്‌ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ)​ ആണ് ഭർത്താവ്. മറ്റു മക്കൾ: കെ.ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ),​ കെ. ആർ വിജയലക്ഷ്‌മി (റിട്ട. അദ്ധ്യാപിക)​,​ കെ.ആർ പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്‌സ്)​.

മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ ഓപ്പറേറ്റീവ് ഡിപാർട്ട്‌മെന്റ്), പരേതനായ സി.കെ.രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡനേറ്റർ, നെഹ്രു കേന്ദ്ര), അമ്പിളി എസ്.പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).കൊച്ചുമക്കൾ: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ.കൃഷ്ണൻ (പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി.നായർ (സയന്റിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *