ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഇന്ന് സഭയിൽ ഗവർണർ നടത്തിയതെന്ന് കുറ്റപ്പെടുത്തി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഇന്ന് സഭയിൽ ഗവർണർ നടത്തിയതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഈ നയപ്രഖ്യാപനത്തിലൂടെ സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയായിരുന്നു. സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ തകർന്നു. എല്ലാ മേഖലകളിലും സർക്കാർ പരിപൂർണ പരാജയമാണ് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ നയപ്രഖ്യാപനം.
ജനങ്ങളെ അഭിമുഖീകരിക്കാൻ സർക്കാരിനു ധൈര്യമില്ല. അതുകൊണ്ടാണ് നിരന്തരം വർഗീയത മാത്രം പറയുന്നത്. 12000കോടിയുടെ തീരദേശ പാക്കേജും, 5000 കോടിയുടെ വയനാട് പാക്കേജും ഇതിനു മുമ്പുള്ള നയപ്രഖ്യാപനങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഒന്നും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ നയപ്രസംഗം ഗവർണർ കേവലം യന്ത്രികമായി ആവർത്തിക്കുകയായിരുന്നു’,- രമേശ് ചെന്നിത്തല പറഞ്ഞു.



