വീണ്ടും പടിക്കൽ കലമുടച്ച് രാജസ്‌ഥാൻ; RCB ക്ക് ആദ്യ ഹോം ഗ്രൗണ്ട് വിജയം

ഐപിഎൽ 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യ ഹോം ഗ്രൗണ്ട് ജയം. രാജസ്ഥാനെ 11 റൺസിനാണ് തകർത്തത്. ആർസിബി ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥന്റെ ബാറ്റിങ് 194 ൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ അനായാസ വിജയമെന്ന് രാജസ്‌ഥാൻ ഉറപ്പിച്ചിടത്തുനിന്നാണ് ആർസിബി ബോളർമാർ കളി തിരിച്ചുപിടിച്ചത്. ആർസിബിക്ക് വേണ്ടി ഹേസൽവുഡ് നാലും ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റുകളും നേടി.

രാജസ്ഥാന് വേണ്ടി ഓപണർ യശ്വസി ജയ്‌സ്വാളും മധ്യനിരയിൽ ധ്രുവ് ജുറലും മികച്ച കളി പുറത്തെടുത്തു. ജയ്‌സ്വാൾ 19 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 49 റൺസ് നേടി പുറത്തായി. ജുറൽ 34 പന്തിൽ 47 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും മികച്ച സംഭാവനകൾ നൽകാനായില്ല.

നേരത്തെ വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കൽ കോംബോ പ്രകടനം വീണ്ടും മിന്നിയപ്പോൾ ആർസിബി 206 റൺസ് നേടുകയായിരുന്നു. കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *