സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയിൽവേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് – ധൊലേറ അർദ്ധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവേ, സമാനമായ രീതിയിൽ പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു.

എന്നാൽ, ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്ന നിലപാടിലാണ് കെ റെയിൽ അധികൃതർ. സ്റ്റാൻഡേർഡ് ഗേജാണ് സിൽവർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ അധികൃതർസ റെയിൽവേ മന്ത്രാലയത്തിന്‍റെ ബ്രോഡ് ഗേജ് മാതൃകയിലെ എതിർപ്പും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി പി ആർ മാറ്റണമെന്ന ആവശ്യത്തിലുറച്ച് റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *