ആലപ്പുഴയിൽ തെരരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് സമ്മാനമായി ലഭിച്ചത് നാല് കിലോ തൂക്കം വരുന്ന നെയ്മീൻ

ആലപ്പുഴ: ആലപ്പുഴയിൽ തെരരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമ്മാനമായി ലഭിച്ചത് നാല് കിലോ തൂക്കം വരുന്ന മുഴുത്ത നെയ്മീൻ. ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി. തോമസാണ് സമ്മാനം നൽകിയത്. നേരത്തെ കേരളീയ ഭക്ഷണങ്ങൾ ഇഷ്ടമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കലിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുലിനു മീൻ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി.തോമസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചു. വേണു​ഗോപാൽ സമ്മതം മൂളിയതോടെ തോമസിന്റെ സുഹൃത്തായ കോൺഗ്രസ് പ്രവർത്തകൻ സി.എസ്. പ്രവീൺ കൊച്ചിയിൽനിന്നു നെയ്മീൻ എത്തിച്ചു.

സുരക്ഷാ പരിശോധനയ്ക്കു ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ചു. അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണു രാഹുൽ ഗാന്ധിക്ക് നെയ്മീൻ കൈമാറിയത്. ഈ സമയം അമ്പലപ്പുഴ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരനും വേദിയിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *