ജനറല്‍ ആശുപത്രിയില്‍ ലഹരിക്കെതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: എച്ച് ഡി ഡി സി എംപ്ലോയീസ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ ലഹരിക്കെതിരെ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ വികസന സമിതികള്‍ക്ക് കീഴില്‍ തൊഴിലെടുത്ത് വരുന്ന ജീവനക്കാരുടെ സംഘടന എച്ച്ഡിസി എംപ്ലോയീസ് യൂണിയന്‍ സിഐടിയുവിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് യുണിയന്‍ ജില്ലാ പ്രസിഡന്റ് മുന്‍ എംഎല്‍എ അഡ്വ ബി സത്യന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ കൃഷ്ണവേണി ലഹരിവിരുദ്ധ സന്ദേശം നല്‍കി.
ജോയ്‌ലാല്‍ അധ്യക്ഷനായി. എം സത്യന്‍ സ്വാഗതവും രാജി ജെ ആര്‍ നന്ദിയും പറഞ്ഞു. ഡോ ദിവ്യാ സദാശിവന്‍ ( ഡെപ്യൂട്ടി സൂപ്രണ്ട് ജനറല്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം), ഡോ ജയകുമാര്‍, ഗിരിജ സുരേഷ്( സംസ്ഥാന ട്രഷറര്‍), സുജിത് കുമാര്‍ ( ജില്ലാ സെക്രട്ടറി) പ്രമിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *