സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു;പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി

വയനാട്:പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചു. തെറ്റായ ആസ്തി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി എന്നാണ് പരാതി

ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *