ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം. രാജസ്ഥാന്‍ നായകന്‍ റിയാൻ പരാഗിന്‍റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി.
കഴിഞ്ഞ സീസണില്‍ രാജസ്ഥാനെതിപെ സുനില്‍ നരെയ്ന്‍ സെഞ്ചുറി നേടിയിരുന്നു. ഇംപാക്ട് താരങ്ങളായി രാജസ്ഥാന്‍ നിരയില്‍ എന്നിവരാണുള്ളത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനും കൊല്‍ക്കത്തയും തോറ്റാണ് സീസണ്‍ തുടങ്ങിയത്. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ഇരു ടീമും ലക്ഷ്യമിടുന്നില്ല.
സൺറേസേഴ്സ് ഹൈദരാബാദിന്‍റെ റൺമഴയിലാണ് രാജസ്ഥാൻ മുങ്ങിപ്പോയതെങ്കില്‍ ആര്‍സിബിയോടാണ് കൊല്‍ക്കത്ത ഉദ്ഘാടന പോരാട്ടത്തില്‍ അടിയറവ് പറഞ്ഞത്. ഇഷാൻ കിഷനും ട്രാവിസ് ഹെഡും തല്ലിത്തകർത്ത ബൗളിംഗ് നിരയാണ് രാജസ്ഥാന്‍റെ ആശങ്ക. ഓരോ ഓവറിലും ശരാശരി 19 റൺസ് വീതം വഴങ്ങിയ രാജസ്ഥാൻ ബൗളർമാരിൽ ജോഫ്ര ആർച്ചർ മാത്രം വിട്ടുകൊടുത്തത് വിക്കറ്റില്ലാതെ 76 റൺസ്. പരിക്ക് പൂർണമായി മാറാത്ത നായകൻ സഞ്ജു സാംസൺ ഇംപാക്ട് പ്ലെയറായാണ് ഇന്നുമിറങ്ങുന്നത്.
ഹൈദരാബാദിനെതിരെ അർധസെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജുവിനൊപ്പം യശസ്വീ ജയ്സ്വാൾ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാൻ പവപ്ലേയിൽ തകർക്കും. മറുവശത്ത് ബാറ്റിംഗിലും ബൗളിംഗിലും പരിഹാരക്രിയകൾ ആവശ്യമുണ്ട് കൊൽക്കത്തയ്ക്ക്. രഹനെയ്ക്കും നരെയ്നുമൊപ്പം ക്വിന്‍റൺ ഡികോക്കും വെങ്കടേഷ് അയ്യരും റിങ്കു സിംഗും ക്രീസിലുറയ്ക്കണം. വരുൺ ചക്രവർത്തിയടക്കമുളള ബൗളർമാരും അവസരത്തിനൊത്തുയർന്നില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാർ കിതയ്ക്കും. ഐപിഎൽ ബലാബലത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഏറ്റുമുട്ടിയ 30 മത്സരങ്ങളിൽ ഇരുടീമിനും 14 ജയം വീതം. രണ്ട് മത്സരം ഉപേക്ഷിച്ചു.
[…] ഐപിഎല്‍:രാജസ്ഥാനെതിരെ നിർണായക ടോസ് ജ… […]