പൃഥ്വിരാജ് ബോംബെയിലേക്ക് താമസം മാറി;കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

1

താരങ്ങളുടെ മക്കളുടെ പ്രിവിലേജ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കൂടുതലും ബോളിവുഡിലാണ് ഇതേക്കുറിച്ച് സംസാരങ്ങള്‍ നടക്കാറ്. ഒന്നിന് പിറകെ ഒന്നായി നെപോ കിഡ്‌സ് ബോളിവുഡില്‍ തുടക്കം കുറിക്കുമ്പോള്‍ ഇവരുടെ പ്രിവിലേജ് ചൂണ്ടിക്കാട്ടുന്നവര്‍ ഏറെയാണ്. സിനിമാ പശ്ചാത്തലമില്ലാത്തവരെ പോലെയല്ല ഇവര്‍ കരിയറില്‍ വളരുന്നത്. ലൈഫ് സ്‌റ്റൈലും കരിയറിലെ മുന്നോട്ട് പോക്കുമെല്ലാം വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ചും താരങ്ങളുടെ മക്കളില്‍ ഭൂരിഭാ?ഗവും ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ്. ബി ടൗണ്‍ താരങ്ങളുടെ കേന്ദ്രമായ മുംബൈയിലാണ് നടന്‍ പൃഥ്വിരാജും കുടുംബവും ഇന്ന് താമസിക്കുന്നത്.

മകള്‍ അലംകൃതയുടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന് വേണ്ടിയാണ് പ്രധാനമായും താരം മുംബൈയിലേക്ക് താമസം മാറിയത്. പ്രബലരുടെ മക്കള്‍ പഠിക്കുന്ന ധീരു ഭായ് അംബാനി സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, കരീന കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണിത്. ലക്ഷങ്ങളാണ് സ്‌കൂളിലെ വാര്‍ഷിക ഫീസ്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നതാണ്.

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസ് 9.65 ലക്ഷത്തോളമാണ്. താരങ്ങളെയും ബിസിനസ് ഭീമന്‍മാരെയും സംബന്ധിച്ച് ഇത് വലിയൊരു തുകയല്ലല്ലോ എന്ന് തോന്നിയേക്കാം. എന്നാല്‍ 10 ലക്ഷം രൂപ കൊടുത്ത് ധീരു ഭായ് അംബാനി സ്‌കൂള്‍ പോലുള്ള വലിയ സ്‌കൂളുകളില്‍ മക്കള്‍ക്ക് ഒരു സീറ്റ് ഉറപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ നടക്കണമെന്നില്ല. കാരണം ചെലവ് താങ്ങാനാവണമെന്നില്ല.

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇത്തരം വലിയ സ്‌കൂളുകളിലെ ബില്യണയര്‍മാരുടെ മക്കള്‍ക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് സാഹചര്യം. ഈ വിദ്യാര്‍ത്ഥികളാരും യഥാര്‍ത്ഥത്തില്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളിലെ മക്കളുമായി ഭാവിയില്‍ മത്സരിക്കാന്‍ പോകുന്നില്ല. ഇവര്‍ ജോബ് ഇന്റര്‍വ്യൂകള്‍ക്കിരുന്ന് ജോലി നേടാന്‍ പോകുന്നവരാകാനും സാധ്യതയില്ല. പകരം ഇവരാരായിരിക്കും ജോലി നല്‍കുന്നവര്‍.

അങ്ങനെയാണ് ലക്ഷ്വറി സ്‌കൂളുകള്‍ ഇവരെ പരുവപ്പെടുത്തുന്നത്. കമ്പനി സിഇഒ, സംരഭകര്‍ തുടങ്ങി നേതൃനിരയിലേക്ക് ഇവര്‍ പെട്ടെന്ന് വളരും. ഈ സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ഫീസ് മാത്രം കണ്ടെത്തിയാല്‍ പോര. സീറ്റുറപ്പിക്കാന്‍ ഭീമമായ തുക ഡൊണേഷനായി നല്‍കേണ്ടി വരും. 50 ലക്ഷത്തിന് മുകളില്‍ വന്നേക്കുമിത്. സ്‌കൂളുകളില്‍ പ്രബലരുമായി നെറ്റ്വവര്‍ക്ക് ചെയ്യുന്ന ഇവന്റുകളും വിദേശ യാത്രകളുമുണ്ടാകും. പത്ത് ലക്ഷത്തോളം ഇതിന് ചെലവായേക്കാമെന്നാണ് മണി ലേന്‍സര്‍ എന്ന ഫിനാന്‍സ് സോഷ്യല്‍ മീഡിയ പേജില്‍ പറയുന്നത്.

അതായത് പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്ററി വരെ ഈ സ്‌കൂളുകളില്‍ പഠിക്കുമ്പോഴേക്കും കോടികള്‍ ചെലവാകും. സീറ്റ് പണം കൊടുത്ത് വാങ്ങിയാലും പഠിക്കുന്നവരെല്ലാം മിടുക്കരാകണമെന്നില്ല. പക്ഷെ ഇവര്‍ക്ക് കിട്ടുന്ന എക്‌സ്‌പോഷര്‍ മറ്റുള്ളവര്‍ക്ക് പലപ്പോഴും ചിന്തിക്കാന്‍ പറ്റാത്തതാണ്. ഉന്നത വിദ്യഭ്യാസം നേടിയ ആളാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. മകളുടെ കാര്യത്തിലും ഈ നിര്‍ബന്ധം സുപ്രിയക്കും പൃഥ്വിക്കുമുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here