ജെ.ഡി വാന്‍സിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയില്‍ ഊഷ്മള സ്വീകരണം: ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. വ്യാപാര കരാറും പ്രതിരോധ രംഗത്തെയുള്‍പ്പെടെ സഹകരണവും ചര്‍ച്ചയാവും. ഏതാണ്ട് ഏഴുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സിനും കുടുംബത്തിനും പ്രധാനമന്ത്രി വിരുന്നും ഒരുക്കിയിട്ടുണ്ട്.

തന്റെ വസതിയിലെത്തിയ ജെ ഡി വാന്‍സിനും ഉഷ വാന്‍സിനും കുഞ്ഞുങ്ങള്‍ക്കും ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നല്‍കിയത്. ഉഷ വാന്‍സുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേര്‍ക്കും മയില്‍പീലികള്‍ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു.



രാവിലെ 9.45ഓടെ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാന്‍സിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സര്‍വീസസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കാനും ഫെബ്രുവരി 13ല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കുമാണ് വാന്‍ഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ യുഎസ്- അമേരിക്ക ബന്ധത്തിന്റെ പുരോഗതിയും വാന്‍സും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ കൂടി പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭം: മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *