ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബര്‍ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി അവിടെ തങ്ങുകയും വൈകുന്നേരം ശബരിമലയില്‍ എത്തുകയും ചെയ്യും. ദര്‍ശനത്തിന് ശേഷം അന്ന് രാത്രി മലയിറങ്ങി തിരുവനന്തപുരത്തെത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

ഒക്ടോബര്‍ 16 നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുമെന്ന് ആഗോള അയ്യപ്പ സംഗമത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *