പ്രേംകുമാർ കോൺഗ്രസ് പരിപാടിയിൽ മുഖ്യാതിഥി

കോട്ടയം: ​​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​ർ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായെത്തുമെന്ന് വിവരം. നാളെ കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുകയെന്നാണ് വിവരം. നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു. പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കുമെന്ന് സാംസ്‌കാരിക സമിതി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പ്രേംകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.കെ സി ​വേ​ണു​ഗോ​പാ​ൽ​ ​പ്രേം​കു​മാ​റു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചിരുന്നു.​ ​ജി​ല്ല​യി​ലെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​നേ​രി​ട്ടും​ ​സം​സാ​രി​ച്ചു.​ ​

പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ​ ​അ​ർ​ഹ​മാ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​കെ സി വേ​ണു​ഗോ​പാ​ൽ​​ ​അ​റി​യി​ച്ചെ​ന്നാ​ണ് ​സൂ​ച​ന. ‘​നാ​ളെ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​ഇ​ന്നെ​നി​ക്ക് ​പ​റ​യാ​നാ​കി​ല്ല​’​ ​എ​ന്നാ​യി​രു​ന്നു​ ​പ്രേം​കു​മാ​ർ നേരത്തെ​ ​പ്ര​തി​ക​രിച്ചത്.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ത​നി​ക്കാ​കി​ല്ല.​ ​ഒ​രു​ ​പാ​ർ​ട്ടി​യു​ടെ​ ​ച​ട്ട​ക്കൂ​ടി​ൽ​ ​നി​ൽ​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മി​ല്ല.​ ​സ്വ​ത​ന്ത്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​അ​ച്ഛ​ന​ട​ക്കം​ ​ത​ന്റെ​ ​കു​ടും​ബ​ക്കാ​രെ​ല്ലാം​ ​കോ​ൺ​ഗ്ര​സു​കാ​രാ​ണ്.​ ​ഒ​രി​ക്ക​ലും​ ​സി പി എം​ ​അം​ഗ​ത്വ​മെ​ടു​ത്തി​ട്ടി​ല്ല.​ ​താ​ൻ​ ​ഒ​രു​ ​ഉ​റ​ച്ച​ ​ദൈ​വ​ ​വി​ശ്വാ​സി​യാ​ണ്. ചി​ല​ ​നി​ല​പാ​ടു​ക​ളി​ലേ​ക്ക്​ ​വ​രാ​നു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​ലേ​യ്ക്ക് ​പോ​കു​മോ​യെ​ന്ന് ​പ​റ​യാ​റാ​യി​ട്ടി​ല്ല’- ​ ​എന്നാണ് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ ​വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *