ഏഴ് വിചിത്ര രാത്രികള്‍ കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു’; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ് വിവാദത്തിലാണ് ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് എന്‍ പ്രശാന്ത് ഐഎഎസ് രംഗത്തെത്തിയത്. ചീഫ് സെക്രട്ടറിയുടെ മലക്കം മറിച്ചില്‍ വിചിത്രമായ നടപടിയാണെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഹിയറിങുമായി ബന്ധപ്പെട്ട് ഫെബ്രുവരി പത്തിന് നല്‍കിയ കത്തില്‍, ഹിയറിങ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഈ ആവശ്യം ഏപ്രില്‍ നാലാം തീയതി പൂര്‍ണമായും അംഗീകരിച്ചതാണ്. ഏപ്രില്‍ പതിനൊന്നാം തീയതിയായപ്പോള്‍ ഇത് പൂര്‍ണമായും പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണം അറിയിച്ചില്ലെന്നും എന്‍ പ്രശാന്ത് പറയുന്നു.

സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. സ്ട്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ് ചില മാധ്യമങ്ങള്‍ ആര്‍ക്കോ വേണ്ടി തമസ്‌കരിച്ചുവെന്നും പ്രശാന്ത് ആരോപിച്ചു. സര്‍ക്കാരിന്റെ അനുമതിയും മറുപടി കത്തും ഉള്‍പ്പെടുത്തിയാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു; മുസ്‌ലിം യുവാക്കൾക്ക് ഒരു പ്രയോജനവുമില്ല: പ്രധാനമന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *