മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തി സസ്പെൻഡ് ചെയ്തു. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അ‌ർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികളുണ്ടായിരുന്നു. ഇതിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജ്ജുനും പങ്കെടുത്തു. മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്നു. ഈ സമയം സ്റ്റേഷനിലുള്ള ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *