ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ 2 വനിതാ പോലീസുകാരെ ആക്രമിച്ചു പരിഹരിപ്പിച്ച സിപിഎം കൗൺസിലർക്കെതിരെ കേസെടുത്തു ഫോർട്ട് പോലീസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണികൃഷ്ണനെതിരെയാണ് പോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്നെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിവൈഎഫ്ഐ നേതാവ് കൂടിയായ കൗൺസിലർ ഉണ്ണികൃഷ്ണൻ പതിവായി ഇത്തരത്തിലുള്ള ആൾക്കാരെ കടത്തിവിടാൻ ശ്രമിക്കാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. അല്പം കാത്തുനിൽക്കാൻ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ് ഐ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ കൗൺസിലർ അസഭ്യം പറഞ്ഞ് തള്ളിക്കുവാൻ ശ്രമിച്ചു.
ഇതിനിടെ കാവൽ ഡ്യൂട്ടിയിൽനിന്ന് വനിത പോലീസുകാരെയും കൗൺസിലർ ആക്രമിച്ചതായാണ് പരാതി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസിന്റെ തല കട്ടിളയിൽ ഇടിച്ചതോടെ കുഴഞ്ഞുവീണു. പ്രയോഗത്തിലൂടെ ഉണ്ണികൃഷ്ണൻ ആളുകളെ അകത്ത് പ്രവേശിപ്പിക്കുകയും ചെയ്തു.