ശ്വേതാ മേനോൻ എതിരെ നൽകിയ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

ശ്വേതാ മേനോൻ എതിരെ നൽകിയ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി. മാധ്യമപ്രവർത്തകൻ എം ആർ അജയനാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് പരാതി വന്നതെന്ന് ഹർജിയിൽ പറയുന്നു.
പരാതിക്കാരനും അമ്മയിലെ മറ്റു ചില താരങ്ങളും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടിക്കെതിരെ പരാതി ഉയർന്നതും പൊലീസ് കേസെടുത്തതും. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നടി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.