കാൽനടയാത്രികർ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് ദേശീയ പാതയിൽ പ്രവേശനമില്ല

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത. ഹൈവേകളുടെ പണി പൂർത്തിയായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയതോടെയാണ് പണിവരുന്നുണ്ടെന്ന് റൈഡർമാർ അറിയുന്നത്.

ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാൻ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിർദേശം സർക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാർത്ഥ്യമായില്ല.

AlsoRed :നിയന്ത്രണ വിധേയമാകാതെ തീ; കോഴിക്കോട് നഗരത്തിൽ കനത്ത പുക: സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി

കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവർക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. ബൈക്കുകൾക്ക് സർവീസ് റോഡുകൾ ഉപയോഗിക്കാനുള്ള അനുമതി മാത്രമാണുണ്ടാവുകയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *