തിരുവനന്തപുരത്ത്‌ അജ്ഞാത വഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കിളിമാനൂർ സ്വദേശി നന്ദകുമാറാണ് മരിച്ചത്. കിളിമാനൂർ – നാഗരൂർ റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇടിച്ച വാഹനത്തിൽ നിന്ന് ഒരാൾ പുറത്തിറങ്ങി നന്ദകുമാറിനടുത്തെത്തുന്നത് ദൃശ്യങ്ങളിലുണ്ട്. നന്ദകുമാറിനെ അയാൾ തട്ടിവിളിച്ചെങ്കിലും അനക്കമില്ലെന്ന് കണ്ടതോടെ ഇയാൾ ആരെയോ ഫോണിൽ വിളിക്കുന്നു. ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *