ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കും. ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയില്‍ വൈദികര്‍ക്കും കന്യാസ്ത്രീമാര്‍ക്കും നേരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉന്നയിച്ചേക്കും. തുടര്‍ച്ചയായ പതിമൂന്നു ദിവസവും ഇരു സഭകളും ബഹളത്തെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാനാകാതെ നേരത്തെ പിരിയുകയായിരുന്നു.

അതേസമയം ബി ജെ പി ഭരിക്കുന്ന ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണമുണ്ടായി.രണ്ടു മലയാളി വൈദികരും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഒഡീഷയില്‍ ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്. മതപരിവര്‍ത്തനം ആരോപിച്ച് 70ഓളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെ രണ്ട് ഇടവകക്കാരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുര്‍ബാന അര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു വൈദിക സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *