പി വി അന്‍വര്‍ സി പി ഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരു വിഷയമേ അല്ലെന്നും ടി പി രാമകൃഷ്ണന്‍. നിലമ്പൂര്‍ സി പി ഐ എമ്മിന് അനുവദിക്കപ്പെട്ട സീറ്റാണ്. അവിടെ ചിലപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തും, അല്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തും. അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ച ചരിത്രം നിരവധിയുണ്ട്. അന്‍വറില്‍ നിന്ന് എന്ത് പാഠമാണ് നമ്മള്‍ പഠിക്കേണ്ടത്. ഒരു പാഠവും പഠിക്കേണ്ടതില്ല. പാര്‍ട്ടിക്കെതിരായ നിലപാടെടുത്തതിനെ തുടര്‍ന്ന് സ്വാഭാവികമായും ഒഴിവായി. ഇടതുപക്ഷ മുന്നണിക്ക് കരുത്ത് പകരുന്നത് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി എന്നത് നടപ്പാകുന്ന ഒന്നല്ലെന്ന് സി പി ഒ ഉദ്യോഗാര്‍ഥികളുടെ സമരം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. പി എസ് സിയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമനം ലഭിക്കുന്നത് കേരളത്തിലാണ്. ഒരു സമരം തുടങ്ങുമ്പോള്‍ എവിടെ ചെന്ന് നിര്‍ത്തിക്കണമെന്ന് ധാരണ ഉണ്ടാകണം. പരിഹരിക്കാന്‍ കഴിയുന്ന ആവശ്യത്തിലും കഴിയാത്തതിലും ഏത് പരിധിവരെ പോകണം എന്ന ധാരണ ഉണ്ടാകണം. ട്രേഡ് യൂണിയന്‍ ശൈലി അല്ല ഈ സമരങ്ങളില്‍ കാണുന്നത്. റാങ്ക് ലിസ്റ്റിന്റെ വലുപ്പം കുറയ്ക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയം. ലിസ്റ്റില്‍ കൂടുതല്‍ പേരുണ്ട് എന്നത് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കൊല്ലത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ