ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍; ഇന്ന് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച

മലപ്പുറം:ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍. ഇന്ന് കുഞ്ഞാലിക്കുട്ടിയെ കാണും. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയായിരിക്കും കൂടിക്കാഴ്ച. രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. യോഗത്തിൽ പി എം എ സലാമും ഉണ്ടാകും. യുഡിഎഫുമായി സഹകരിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പാണ് കുടിക്കാഴ്ച്ച. മറ്റ് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ച പി കെ കുഞ്ഞാലിക്കുട്ടി തീരുമാനത്തിനൊപ്പം യുഡിഎഫ് കക്ഷികള്‍ ചേരണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പിവി അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് നേതാക്കള്‍ നടത്തുന്നുന്നത് തുടരുകയാണ്. നേതാക്കള്‍ പിവി അന്‍വറുമായി ഫോണില്‍ സംസാരിച്ചു. മുന്നണി പ്രവേശനം ഉടന്‍ പ്രഖ്യാപിക്കാമെന്ന് വാഗ്ദാനം. തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നാണ് അന്‍വറിന്റെ മറുപടി. ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യം തൃണമൂലില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തൃണമൂല്‍ നിലമ്പൂര്‍ മണ്ഡലം കമ്മറ്റി യോഗം ഇന്ന് എട്ട് മണിക്ക് ചേരും.

അന്‍വര്‍ സ്ഥാനാര്‍ഥിയെ ഇറക്കി മത്സരംഗത്ത് ഇറക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം മാറ്റും.സമവായത്തില്‍ എത്തിയില്ലെങ്കില്‍ അവഗണിച്ച് മുന്നോട്ടു പോകാന്‍ ആകും തീരുമാനം.പി വി അന്‍വറുമായി സംസ്ഥാന നേതൃത്വം ആശയവിനിയമയം നടത്തുമെന്ന് ദീപ ദാസ്പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. മത്സരംഗത്ത് ഉണ്ടാകുമെന്ന് അന്‍വറിന്റെ മുന്നറിയിപ്പ് യുഡിഎഫ് പ്രവേശനം വേഗത്തിലാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *