കൊച്ചി: രാജ്യത്ത് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യവ്യാപകമായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്ന മോക്ഡ്രിൽ സംസ്ഥാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മോക്ഡ്രിൽ നടന്നു.
കൊച്ചിയിൽ കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് മോക്ഡ്രിൽ നടന്നത്. അതേസമയം കോഴിക്കോട് മോക്ഡ്രില്ലുമായി ബന്ധപ്പെട്ടുണ്ടായ സൈറണിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.
എന്നാൽ 4.28ഓടെ കോഴിക്കോട് സൈറണ്‍ മുഴങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ കൃത്യമായ നിര്‍ദേശവും നല്‍കി. യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഇടപെടണമെന്ന് അറിയിക്കുന്നതാണ് മോക് ഡ്രിൽ. അതേസമയം മോക്ഡ്രില്ലിൻ്റെ ഭാഗമായി ദക്ഷിണ നാവിക കമാൻഡിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതീവ ജാഗ്രതയിലാണ്.
ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി