അൽ മുക്താദിർ ജ്വല്ലറിയിൽ 380 കോടിയുടെ നികുതി വെട്ടിപ്പ്; ഉടമ ഒളിവിലെന്ന് സൂചന

തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി കേന്ദ്ര ഏജൻസികളുടെ റഡാറിൽ. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 380 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി.

പഴയ സ്വർണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും പരാതിയുമായി നിരവധി പേർ രംഗത്തെത്തി. അഡ്വാൻസ് ബുക്കിങ്ങായി ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതി. കരുനാഗപ്പള്ളിയിൽ നൂറു കണക്കിന് ആളുകളാണ് പണം നിക്ഷേപിച്ചത്. ഉടമ മുഹമ്മദ്‌ മൻസൂർ അബ്ദുൽ സലാംഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്. ജ്വല്ലറി കെട്ടിടത്തിന്റെ വാടക നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.

  AlsoRed ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം, ബാലാവകാശ കമ്മീഷന് കത്ത് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *