അൻസിബ ഹസൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ- ദേവൻ പോര്

അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം.
അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു.നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
‘അമ്മ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക’
പ്രസിഡന്റ്
ശ്വേത മേനോൻ
ദേവൻ
ജനറൽ സെക്രട്ടറി
കുക്കു പരമേശ്വർ
രവീന്ദ്രൻ
ജോ.സെക്രട്ടറി
അൻസിബ ഹസൻ
വൈസ് പ്രസിഡന്റ്
ജയൻ ചേർത്തല
ലക്ഷ്മി പ്രിയ
നാസർ ലത്തീഫ്
അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുള്ളവർ
നീന കുറുപ്പ്
സജിത ബേട്ടി
സരയു
ആശ അരവിന്ദ്
അഞ്ജലി നായർ
കൈലാഷ്
വിനു മോഹൻ
ജോയി മാത്യു
സിജോയ് വർഗീസ്
റോണി ഡേവിഡ് രാജ്
ടിനി ടോം
സന്തോഷ് കീഴാറ്റൂർ
നന്ദു പൊതുവാൾ
അതേസമയം അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്‍റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്.