സഹായമില്ലാതെ ഒരിക്കലും അയാൾ ചാടില്ല, ജയിലിനുള്ളിലെ ജയിലാണ് പത്താം ബ്ലോക്ക്’; മുൻ തടവുകാരൻ

കണ്ണൂർ: ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്ക് ജയിലിനുള്ളിലെ ജയിൽ എന്നറിയപ്പെടുന്ന സ്ഥലമാണെന്ന് മുൻ തടവുകാരൻ സുകുമാരൻ. എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നും സുധാകരൻ പറഞ്ഞു. കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്ന സ്ഥലമാണ് പത്താം ബ്ലോക്ക്. അത് കഴിഞ്ഞാൽ വീണ്ടും ഒരു മതിൽ കൂടിയുണ്ട്. എന്നിട്ടും ചാടുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥർ എന്തായാലും കാണേണ്ടതാണ് എന്നും സൈറണെങ്കിലും മുഴങ്ങേണ്ടതാണ് എന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ഗോവിന്ദച്ചാമിക്കായി ജില്ലയിലും പുറത്തും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഗോവിന്ദച്ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ഇവയെല്ലാമാണ്. ധരിച്ചിരിക്കുന്നത് കറുത്ത പാന്റും കറുത്ത ഷര്‍ട്ടും. താടി വളര്‍ത്തിയിട്ടുണ്ട്പറ്റെ വെട്ടിയ മുടിയാണ് ഗോവിന്ദച്ചാമിയുടേത്. ഇടതുകൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ട്. ഇടതു കവിളിൽ മുറിവേറ്റ പാടുമുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.