‘സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്’ വിമർശനങ്ങൾക്ക് മറുപടിയുമായി നിവിൻ പോളി

സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടെന്ന് നടൻ നിവിന്‍ പോളി. “നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക.പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാൻ നമുക്ക് സാധിക്കും”- എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ.

കൊല്ലം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കഴിഞ്ഞ ദിവസം നടത്തിയ വിമർശനം നിവിന്‍ പോളിക്കെതിരെയാണെന്ന് പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിവിൻ്റെ പ്രതികരണം.

‘മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *