എം.സ്വരാജിൻ്റെ നാമനിർദ്ദേശ പത്രിക സമർപണം മാറ്റി; തിങ്കളാഴ്ച പത്രിക നൽകും

നിലമ്പൂർ:എം.സ്വരാജിൻ്റെ നാമനിർദ്ദേശ പത്രിക സമർപണം മാറ്റി. ഇന്ന് പത്രിക നൽകാനായിരുന്നു ധാരണ. തിങ്കളാഴ്ച പത്രിക നൽകും.ഇന്ന് ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനായിരുന്നുതീരുമാനം. പിന്നീട് തീരുമാനം മാറ്റി സമർപ്പണം തികളാഴ്ചയിലേക്ക് ആക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ വൻ സ്വീകരണം പ്രവർത്തകർ നൽകി. സ്ഥാനാർഥിയായി സി പി ഐ എം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്.

AlsoRead:നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂരിന്റെ ചരിത്രം സമര പോരാട്ടങ്ങളുടെതാണ്. ബ്രിട്ടണെ കിടിലംകൊള്ളിച്ച പോരാട്ടത്തിന്റെ ഓർമ ഈ മണ്ണിലുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ള നാടാണ് നിലമ്പൂർ. മത നിരപേക്ഷതയുടെ നിലപാട് സ്വീകരിച്ച നാടാണ് നിലമ്പൂർ. ജനങ്ങൾ കൂടെയുണ്ട് എന്നാണ് പ്രതീക്ഷ. അവരുടെ പിന്തുണ ഹൃദയപൂർവം സ്വീകരിക്കുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *