നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്; ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. നേതാക്കള്‍ കോഴിക്കോട് പ്രഥമിക കൂടിയാലോചനകള്‍ നടത്തി. ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിഎസ് ജോയിയുടെ പേരും പരിഗണനയില്‍. കോണ്‍ഗ്രസിന് അനുകൂല സാഹചര്യം എന്നാണ് വിലയിരുത്തല്‍.

നിലമ്പൂര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ പ്രാഥമിക ചര്‍ച്ചകളാണ് കോഴിക്കോട് നടന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെയും, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേരുമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ ആര്യന്‍ ഷൗക്കത്തിനാണ് മുന്‍ഗണന. കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്‍കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. ക്രൈസ്ത സമുദായത്തിന്റെയും മുസ്ലീം ലീഗിന്റേയും പിന്തുണയും ജോയ് പ്രതീക്ഷിക്കുന്നുണ്ട്. ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്ത് യുഡിഎഫ് മുന്നണിയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ജോയിക്ക് അനുകൂലമാണ്.

നാഷണൽ ഹെറാൾഡ് കേസ്: കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് ഇഡി

Related Articles

Leave a Reply

Your email address will not be published. Required fields are marked *