നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; അന്തിമ തീരുമാനം ഇന്ന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം നാളെ എറണാകുളത്ത് കോണ്‍ഗ്രസ് നേതൃയോഗം കൈക്കൊള്ളും. നാളെ രാവിലെ 9.30 നാണ് യോഗം.
വിഎസ് ജോയിയുടെയും ആര്യാടന്‍ ഷൗക്കത്തിന്റെയും പേരുകളാണ് യുഡിഎഫ് സജീവമായി പരിഗണിച്ചിരുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നത് വി എസ് ജോയിക്ക് അനുകൂല ഘടകമായിരുന്നു. യുഡിഎഫിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന ചില സാമുദായിക കക്ഷികള്‍ ജോയിക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കണമെന്ന് ലീഗ് നേതാക്കളും ചില കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പടെ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
Also Read :ചെലവ് മുഴുവന്‍ സാധാരണക്കാര്‍ വഹിക്കണം; കെഎസ്ഇബിയുടെ പുതിയ നീക്കം ഇങ്ങനെ
ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതോടെ തന്നെ യുഡിഎഫ് പ്രചാരണത്തിലേയ്ക്കും കടക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് നോക്കിയായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയം. ചൊവ്വാഴ്ച ചേരുന്ന നിര്‍ണായക നേതൃയോഗത്തിനുശേഷം പ്രഖ്യാപനം. ബിജെപി മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ നിലപാടുകളും നിലമ്പൂരില്‍ നിര്‍ണായകമാണ്.