നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു

കൊച്ചി: നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു. ഇന്ന് വെകീട്ട് നാലുമണിയോടെയാണ് ആന ചരിഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലോറിയിൽ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. മമ്മൂട്ടിയുടെ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ല്യക്കാട്ട് മഹാദേവൻ.



