ആലപ്പുഴയെ നടുക്കി അയൽവാസികളുടെ അരുംകൊല, വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു

0

ആലപ്പുഴ: ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കൊല്ലത്ത് പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ഹെഡ്ഗേവാർ; പരാതിയുമായി യൂത്ത്കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here