തിരുവനന്തപുരം: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ്റെ 17- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സായി എൽ എൻ സി പി യിലെ പൂന്തുറ സോമൻ നഗറിൽ നാളെ തുടങ്ങും. മെയ് 30,31 ജൂൺ 1 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ 19 സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 856 അഭ്യാസികൾ പങ്കെടുക്കും. ദേശീയ മത്സരത്തിലെ അങ്കത്തട്ടിൽ മാറ്റുരയ്ക്കുന്നത്ത് സംസ്ഥാന മത്സരത്തിൽ വിജയിച്ചവരാണ്.
കളരിയിലെ മെയ്താരി, കോൽതാരി , അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ മത്സരം നടക്കും. മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ എ എസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.