ലഹരിക്കെതിരെ നോ പറഞ്ഞ് നാഷണല്‍ കോളജ് വിദ്യാര്‍ഥികള്‍

0

പരിപാടി എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐ. പി. എസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നാഷണല്‍ കോളേജില്‍ ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടപ്പിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബോതവത്കരണവും പ്രചാരണ പരിപാടികളും ഉദ്ഘാടനം ചെയ്തു. നാഷണല്‍ കോളേജിന്റെ ‘ലേണിങ് ഈസ് ലൈഫ്’ എന്ന വിദ്യാര്‍ത്ഥി സൗഹൃദ സഹായ പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിപാല്‍ യാദവ് പറഞ്ഞു. കലാലയത്തിനുള്ളിലും പുറത്തും ലഹരിക്കെതിരായുള്ള ശക്തമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ കലാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ്. എ. ഷാജഹാന്‍ അഭിപ്രായപ്പെട്ടു.

സൊസൈറ്റി ഫോര്‍ പീപ്പില്‍ റൈറ്റ്‌സ് ചെയര്‍മാന്‍ എം. എം. സഫര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ വി. വി. പ്രദീപ്, എന്‍. എസ്. എസ്. കോര്‍ഡിനേറ്റര്‍ അജീഷ് .ജി, ജസ്റ്റിന്‍ ഡാനിയേല്‍, ജുഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here