ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന

2

നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. അതിനിടയില്‍ നേഹ ധൂപിയയുടെ പോട്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് രശ്മിക വാചാലയായി

തനിക്ക് പത്ത് വയസ്സുള്ള ഒരു അനിയത്തിയുണ്ട് എന്ന് രശ്മിക വെളിപ്പെടുത്തിയത് നേഹ ധൂപിയയ്ക്ക് മാത്രമല്ല, ഇപ്പോള്‍ ആരാധകര്‍ക്കും ഒരു ഞെട്ടലാണ്. എന്തുകൊണ്ട് അനിയത്തിയെ ലൈംലൈറ്റില്‍ നിന്നും മറച്ചുവയ്ക്കുന്നു എന്ന് രശ്മിക വ്യക്തമാക്കുന്നുണ്ട്.

ഞാനും സഹോദരിയും തമ്മില്‍ ഏകദേശം 16 വയസ്സിന്റെ വ്യത്യാസമുണ്ട്. പക്ഷേ എന്റെ സഹോദരിയാണ് എന്ന് എവിടെയും പറയാറില്ല. കാരണം അവള്‍ക്ക് സാധാരണമായ ഒരു ജീവിത രീതി കിട്ടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സെലിബ്രേറ്റി സ്റ്റാസ് ഇല്ലാതെ സ്വതന്ത്ര്യവും താഴെ തട്ടിലുള്ളതുമായ ജീവിതം ജീവിക്കാനാണ് മാതാപിതാക്കള്‍ എന്നും എന്നെ പ്രോത്സാഹിപ്പിച്ചത്

ആ ജീവിത രീതിയാണ് ലൈഫില്‍ എന്നെ എന്തെങ്കിലും ആക്കി തീര്‍ത്തത്. അതേ ജീവിത രീതി അനിയത്തിയ്ക്കും വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വളരെ സാധാരണമായ ജീവിതം സഹോദരി അര്‍ഹിക്കുന്നു. അവളുടെ ബാല്യത്തെ തന്റെ സ്റ്റാര്‍ഡം ബാധിക്കരുത് എന്ന നിര്‍ബന്ധം രശ്മിക മന്ദാനയ്ക്കുണ്ട്.

എന്റെ സഹോദരിയ്ക്ക് ഇന്ന് അവള്‍ എന്ത് ആഗ്രഹിച്ചാലും അത് കൈയ്യില്‍ കിട്ടും. പക്ഷേ ഞാന്‍ അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് എനിക്കിപ്പോള്‍ ഞാന്‍ ആയി ജീവിക്കാന്‍ കഴിയുന്നത് എന്ന് രശ്മിക പറയുന്നു. തീര്‍ച്ചയായും ഇന്ന് എനിക്ക് അവള്‍ക്ക് വേണ്ട എല്ലാ സുരക്ഷയും നല്‍കാന്‍ സാധിക്കും, പക്ഷേ അതുകൊണ്ട് അവളുടെ വ്യക്തിത്വത്തെ ബില്‍ഡ് ചെയ്യാന്‍ സാധിക്കില്ല. അതിനവള്‍ സ്വതന്ത്ര്യയായി തന്നെ വളരണം. ഇപ്പോള്‍ അവള്‍ ചെറിയ പ്രായമാണ്. കുറച്ചുകൂടെ വലുതായാല്‍ അവള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. അന്ന് അവള്‍ സ്വയമേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും- രശ്മിക മന്ദാന പറഞ്ഞു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here