അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

പലരെയും അത്ഭുതപ്പെടുത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 14 ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അങ്കിത് ചവാനെ നിയമിച്ചു. 2013 ലെ ഐപിഎൽ ഒത്തുകളി കേസിൽ ഉൾപ്പെട്ടതിന് ചവാനെ നേരത്തെ വിലക്കിയിരുന്നു. അജിത് ചാൻഡില, എസ് ശ്രീശാന്ത് എന്നിവർക്കൊപ്പം അദ്ദേഹവും ശിക്ഷ അനുഭവിച്ചിരുന്നു.

അതേസമയം, 2021 ൽ, അദ്ദേഹത്തിന്റെ വിലക്ക് ഏഴ് വർഷമായി കുറച്ചു. ഇതോടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. മുംബൈയ്ക്കായി 18 എഫ്‌സി മത്സരങ്ങളും 20 ലിസ്റ്റ് എ മത്സരങ്ങളും ആർ‌ആറിനായി 13 ഐ‌പി‌എൽ മത്സരങ്ങളും കളിച്ചതിന് ശേഷം അദ്ദേഹം പരിശീലകനായി. ക്ലബ് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ, ലെവൽ 1 കോച്ചിംഗ് പരീക്ഷയും അദ്ദേഹം പാസായി.

“ഇത് എനിക്ക് ഒരു രണ്ടാം ഇന്നിംഗ്സാണ്, ഞാൻ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജീവിതത്തിൽ ഒരു തിരിച്ചുവരവിന് എപ്പോഴും അവസരമുണ്ട്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കോച്ചിംഗ് എപ്പോഴും എന്റെ മനസ്സിലുണ്ട്, മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് എനിക്ക് അറിയാം. അണ്ടർ 14 തലത്തിൽ, കളിക്കാരുടെ കളി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് അവരുടെ അടിസ്ഥാന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ചവാൻ പറഞ്ഞ

മറുവശത്ത്, ഈ വർഷം ആർ‌സി‌ബിയുടെ ബോളിംഗ് പരിശീലകൻ കൂടിയായിരുന്ന ഓംകാർ സാൽവി മുംബൈയുടെ പരിശീലന നിരയിൽ തുടരും. കൂടാതെ, സന്ദീപ് പാട്ടീലിനെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിലനിർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *