ഇടുക്കി:മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു. 13 സ്പിൽവേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 11 .35 ഓടെയാണ് മുല്ലപെരിയാർ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്പിൽ വേ ഷട്ടറുകൾ തുറന്നത്. ജനവാസമേഖലയായ വള്ളക്കടവിലേക്കാണ് ആദ്യം വെള്ളം ഒഴുകിയെത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്.
10 സെ മീ മാത്രമാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശം . നിലവിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും നിർദേശമുണ്ട്.