ശദകോടികളുടെ ഡീൽ, എസ്‌ബിഐയിൽ നിന്ന് ഓഹരികൾ വാങ്ങാനൊരുങ്ങി മുകേഷ് അംബാനി

0

ജിയോ പേയ്‌മെന്റ്‌സ് ബാങ്കിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുഴുവൻ ഓഹരികളും വാങ്ങാനൊരുങ്ങി മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ സർവീസസ്. 12.03 മില്യൺ ഡോളറിനാണ് ഓഹരികൾ ജിയോ സ്വന്തമാക്കുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നീക്കമെന്ന് കമ്പനി വ്യക്തമാക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ജിയോ ഫിനാൻഷ്യൽ സർവീസസിന്റെയും സംയുക്ത സംരംഭമാണ് ജിയോ പേയ്‌മെന്റ്‌‌സ് ബാങ്ക് ലിമിറ്റഡ് (ജെപിബിഎൽ). ഓഹരി വാങ്ങുന്നതിനായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ അനുമതി വേണമെന്നും കമ്പനി വ്യക്തമാക്കി. റിലയൻസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായിരുന്ന ജിയോ ഫിനാൻഷ്യൽ സർവീസസ് 2023 ഓഗസ്റ്റിൽ, ഒരു പ്രത്യേക സ്ഥാപനമായി പ്രഖ്യാപിക്കുകയും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 1.31 ലക്ഷം കോടി രൂപയാണ്.

ജെപിബിഎല്ലിന്റെ 7.90 കോടിയിലധികം ഇക്വിറ്റി ഓഹരികൾ എസ്‌ബി‌ഐയിൽ നിന്ന് 104.54 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായും ജിയോ ഫിനാൻഷ്യൽ സർവീസസ് അറിയിച്ചു. ഏറ്റെടുക്കലിനുശേഷം ജെപിബിഎൽ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറും. ഏറ്റെടുക്കൽ 45 ദിവസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിയോ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി. മാർച്ച് അഞ്ചിലെ കണക്കനുസരിച്ച്, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികളുടെ വില 216.26 രൂപയാണ്. ഏകദേശം 137,348.57 കോടി രൂപ വിപണി മൂലധനവുമുണ്ട്. കമ്പനിയുടെ പ്രൈസ്, ഏർണിംഗ്‌സ് (പി/ഇ) അനുപാതം 85.46 ആണ്. ഒരു ഷെയറിൽ നിന്നുള്ള വരുമാനം 2.53 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here