ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കളിക്കാതിരുന്നിതൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ആദ്യത്തെ ആറ് ഓവറുകൾ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ചെന്നൈ ടീം ആഗ്രഹിച്ചു, അതിനാലാണ് ടീമിൽ ചില മാറ്റങ്ങൾ വരുത്തിയത്. ആദ്യ ആറ് ഓവറുകളിൽ ചെന്നൈക്ക് കൂടുതൽ ബൗളർമാർ വേണം. യഥാർത്ഥത്തിൽ ചെന്നൈ അശ്വിനെ വളരെയധികം സമ്മർദ്ദത്തിലാക്കുകയായിരുന്നു. അധികം ടേൺ ഇല്ലാത്ത വിക്കറ്റിൽ അശ്വിൻ പവർപ്ലേയിൽ രണ്ട് ഓവറുകൾ എറിയേണ്ടി വന്നു. ധോണി മത്സരശേഷം പ്രതികരിച്ചു.
ആദ്യത്തെ ആറ് ഓവറുകളിൽ കൂടുതൽ ബൗളർമാരെ ഉൾപ്പെടുത്താൻ കഴിയുന്ന രീതിയിൽ ചില മാറ്റങ്ങൾ ടീമിൽ വരുത്തി. ഇത് ക്യാപ്റ്റന് കൂടുതൽ തന്ത്രപരമായ നീക്കങ്ങൾ നടത്താൻ സഹായിക്കും. ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിൽ ലഖ്നൗവിനെതിരെ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെച്ചു. അതുപോലെ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ ചെന്നൈയ്ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ധോണി വ്യക്തമാക്കി.