യുകെയിൽ മലയാളികൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ

0

മുഖ്യമന്ത്രിയുമായി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: വെയിൽസിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 2025-ൽ കേരളത്തിൽ നിന്നു 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. കേരളത്തോടുള്ള സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.ഒരു വർഷത്തിനുള്ളിൽ 350-ലധികം ആരോഗ്യപ്രവർത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയിൽസിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന സേവനം അമൂല്യമാണെന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നും ജെറമി മൈൽസ് വ്യക്തമാക്കി.

മുൻപ്, മുഖ്യമന്ത്രി പിണറായി വിജയൻ വെയിൽസ് സന്ദർശിച്ച വേളയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി ചർച്ച നടത്തിയിരുന്നു. 2024 മാർച്ച് 1-ന് വെയിൽസ് അധികൃതരുമായി ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടുകയും ചെയ്തു.’വെയിൽസ് ഇൻ ഇന്ത്യ 2024′ വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. സംഘത്തിൽ ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടിഷ് ഹൈകമ്മിഷൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ജെയിംസ് ഗോർഡൻ, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ എന്നിവരും ഉൾപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here