അരുമാനൂർ ക്ഷേത്രത്തിൽ മൊണാലിസയും ഫർഹാനും വിവാഹിതരായി

തിരുവനന്തപുരം : കുംഭമേള വൈറൽ സുന്ദരി മൊണാലിസയ്ക്ക്യും കാമുകൻ ഫ‍ർഹാൻ ഖാനും അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വിവാഹം. കാമുകൻ ഫർഹാനൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയ മൊണാലിസ വൈകിട്ട് നടന്ന ചടങ്ങിലാണ് വിവാഹിതയായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് പൊലീസിന്റെ സഹായം തേടിയത്.

തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു. വീട്ടുകാർക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഫർഹാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *