മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് നടത്തി മോഹല്‍ലാല്‍

മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ ഓടിയെത്തി വഴിപാട് നടത്തി നടന്‍മോഹന്‍ലാല്‍. ഇന്ന് ഉച്ചയ്ക്ക് പമ്പയില്‍ സുഹൃത്തുക്കളുമായെത്തിയ മോഹലാല്‍ സന്നിദാനത്ത് എത്തിയാണ് മമ്മൂട്ടിയ്ക്കായ് ഉഷപൂജ വഴിപാട് നടത്തിയത്. മമ്മൂട്ടിയ്ക്ക് അസുഖമാണെന്ന നിലയില്‍ പ്രചരിച്ച വാര്‍ത്തകള്‍ മോഹന്‍ലാല്‍ തള്ളി രംഗത്തുവന്നിരുന്നു. മമ്മൂട്ടിയ്ക്ക് കാന്‍സര്‍ രോഗമാണെന്ന നിലയിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ശരിവെയ്ക്കുന്ന രീതിയില്‍ പല മാധ്യമങ്ങളും ഏറ്റെടുത്തതോടെ ആരാധകരും ജനങ്ങളും കണ്‍ഫ്യൂഷണിലായി. ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍ ഇന്ന ഉച്ചയോടെ ശബരിമലയിലെത്തുകയായിരുന്നു. തന്റെ മമ്മൂക്കാക്ക് ആയുസും ആരോഗ്യവും ലഭിക്കാനും അദ്ദേഹം പ്രാര്‍ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്യാന്‍സര്‍ അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ ടീം
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടന്‍ തന്റെ പ്രിയസുഹൃത്തിന്റെ പേരില്‍ വഴിപാട് നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുടെ ആരോഗ്യനില മോശമാണെന്ന നിലയില്‍ ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയിരിക്കുന്നത്. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറി തുടങ്ങിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
അയ്യപ്പന്റെ അനുഗ്രഹം തേടിമോഹന്‍ലാല്‍ ശബരിമലയിലേക്ക്
അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രം സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും നിര്‍ത്തിവെച്ചതായി അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി. മമ്മൂട്ടിക്കെതിരെയും സിനിമയ്ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയില്‍ ഇത്തരം പ്രചരണങ്ങള്‍ മലയാള സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് സലിം റഹ്മാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
2 Comments