പഹൽഗാം ഭീകരാക്രമണത്തെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മോഹൻലാലിന് നേരെ സൈബർ ആക്രമണം

0

പഹൽഗാം ഭീകരാക്രമണത്തെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മോഹൻലാലിന് നേരെ സൈബർ ആക്രമണം. പോസ്റ്റിന് താഴെ നിരവധി പേരാണ് മോഹൻലാലിനെയും പൃഥ്വിരാജിനെയും വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ കൈവിടാതിരിക്കാം.”- എന്നായിരുന്നു മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചത്.മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലാണ് ചിലർ വിമർശിച്ചിരിക്കുന്നത്. ‘പാക്കിസ്ഥാനിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദുമാരെ സൂക്ഷിക്കുക’, ‘പത്ത് പുത്തന് വേണ്ടി ദയവായി ഇനി ഇതും വെളുപ്പിച്ച് സിനിമ എടുക്കരുത് ലാലേട്ടാ. അപേക്ഷയാണ്’, ‘നിങ്ങളെ ഒരുകാലത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ലാലേട്ടാ, ഈ ഭീകരാക്രമണത്തെയും വെളുപ്പിച്ച് സിനിമ എടുക്കുമോ താങ്കൾ’, ‘എടുക്ക് ഫോൺ, വിളിക്ക് പൃഥ്വിരാജിനെ, കാശ്മീരിൽ പ്രതികാരം ചെയ്യാൻ വരുന്ന സയ്ദ് മസൂദ് നെ വെളുപ്പിക്കാൻ ഒരു മൂന്നാം ഭാഗം ഇറക്കുക’- എന്നിങ്ങനെയാണ് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here