സൽമാൻ ഖാനൊപ്പം മുഹമ്മദ് റിയാസ്

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനുമൊത്തുള്ള ചിത്രം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സൽമാൻ ഖാന് ഹസ്തദാനം ചെയ്ത് നിൽക്കുന്ന ചിത്രമാണ് മന്ത്രി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സൽമാൻ ഖാൻ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സൽമാൻ ഖാന്റെ കാരവാനിൽ നിന്നുള്ള ചിത്രമാണ് മന്ത്രി പങ്കുവച്ചത്. സൂപ്പർ ക്രോസ് റേസിംഗിന്റെ ലോഗോയുള്ള ഷർട്ട് ധിരിച്ചാണ് സൽമാൻ ഖാൻ ചിത്രത്തിൽ ഉള്ളത്. റാപ്പർമാരായ ഡബ്സി,​ ബേബി ജീൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗിന്റെ ഗ്രാൻഡ് ഫിനാലെ കോഴിക്കോടാണ് നടക്കുന്നത്. പരിപാടിയിൽ സൽമാൻ ഖാനാണ് മുഖ്യാതിഥി. ഇതിൽ പങ്കെടുക്കാനാണ് സൽമാൻ ഖാൻ കോഴിക്കോട്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *