യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിനുള്ള അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അഞ്ച് വ്യാഴാഴ്‌ച മുതൽ ജൂൺ ഒമ്പത് ഞായറാഴ്‌ച വരെയാണ് ഈ അവധി.

ചൊവ്വാഴ്‌ച വൈകിട്ട് ദുൽ ഹിജ്ജ മാസപ്പിറവി ദർശിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. ഇസ്ലാമിക കലണ്ടറിലെ അവസാന മാസം മേയ് 28 ബുധനാഴ്ച ആരംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുമേഖലാ ജീവനക്കാർക്കും സമാനമായ ദിവസങ്ങളിൽ അവധി ലഭിക്കും. പൊതു – സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി യുഎഇയിൽ ഏകീകൃത അവധിക്കാല നയം നടപ്പിലാക്കിയതോടെ എല്ലാ തൊഴിലാളികൾക്കും ഒരേ രീതിയിൽ അവധി ലഭിക്കുന്നതാണ്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലി നൽകാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേര് വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലീം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്താറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *