മന്ത്രിയുടെ കഴുത്തിന് ക്ഷതം, എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബോർഡ്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്,യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം മന്ത്രിയെ സന്ദർശിച്ചു. എം.ആർ.ഐ സ്കാനിംഗ് നടത്തണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് കെ.എസ് .യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടർന്ന് വന്ദേഭാരത് ട്രെയിനിൽ പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. തുടർന്ന് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐ.സിയുവിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.



