കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



