മന്ത്രി വി.ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു; എഐവൈഎഫ് നേതാക്കളോട് വിശദീകരണം തേടി സിപിഐ

കാസർകോട് ∙ പിഎം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ വിശദീകരണം തേടി സിപിഐ. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ എന്നിവർ വിശദീകരണം നൽകണം. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

പിഎം ശ്രീ പദ്ധതിക്കെതിരെ കണ്ണൂരിൽ നടത്തിയ പ്രകടനത്തിലാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ വി. ശിവൻകുട്ടിയുെട കോലം കത്തിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നേതാക്കളോടു വിശദീകരണം തേടിയത്.

വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധത്തിൽ നേരത്തെ എഐവൈഎഫ് േഖദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. ‌സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പറഞ്ഞു.

ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും, എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *